കൊച്ചി: നടൻ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു. രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. താൻ വീണ്ടും വിവാഹിതനാകും എന്ന് ബാല നേരത്തെ വെളിപ്പെടുത്തിയിരുന്നു.