പുലര്‍ച്ചെ തന്റെ വീടിന്റെ മുന്നില്‍ ഒരു സ്ത്രീയും കുഞ്ഞും വന്നതായി നടന് ബാല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബാല പുറത്തുവിട്ടു.
തന്നെ വലിയ ഒരു ട്രാപ്പിലാക്കാന്‍ ആരോ ശ്രമിക്കുകയാണ് എന്നും നടന് വ്യക്തമാക്കുന്നു. രാവിലെ ഏകദേശം 3.45ഓടെയാണ് സംഭവമെന്നും ബാല വ്യക്തമാക്കി.
”എന്റെ വീടില് വാതില്ക്കല് പുലര്‍ച്ചെ വന്ന് മണിയടിക്കുകയാണ്. ഒരു സ്ത്രീയും കുഞ്ഞും ആണുള്ളത്. അവര്‍ക്കൊപ്പം വേറെ ഒരു പയ്യനുമുണ്ട്. പുറത്തെ കുറേപ്പേരുണ്ട്. ആരും അങ്ങനെ ആരുടെയും വീട്ടില്‍ ഒരിക്കലും പുലര്‍ച്ചെ കടക്കാന്‍ ശ്രമിക്കില്ലല്ലോ” ബാല ചോദിക്കുന്നു.
വാതില്‍ തുറക്കുന്ന് വീട്ടിനുള്ളിലേക്ക് കേറാന്‍ അവര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. വാതില്‍ തട്ടി തുറക്കുന്നുണ്ട്. തന്റെ കയ്യില്‍ ദൃശ്യങ്ങള്‍ ഉണ്ടെന്നും പൊലീസിനെ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും ബാല പറയുന്നു.
Discussion about this post