ബെംഗളൂരു: കന്നട ചലചിത്രതാരം ദര്ശന് തൂഗുദീപ കൊലപ്പെടുത്തിയ രേണുകാ സ്വാമിക്ക് ആണ്‍കുഞ്ഞ് പിറന്നു. ഭര്‍ത്താവിന്റെ ദാരുണ മരണം കഴിഞ്ഞ് നാലാം മാസമാണ് രേണുകാ സ്വാമിയുടെ ഭാര്യ സഹാന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
കാമുകിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് കന്നട ചലചിത്രതാരം ദര്ശന് തൂഗുദീപ രേണുകാ സ്വാമിയെ കൊലപ്പെടുത്തുകയായിരുന്നു. കര്‍ണാടകയിലെ ചിത്രദുര്‍ഗ സ്വദേശിയായ രേണുകാ സ്വാമിയെ തട്ടിക്കൊണ്ട് പോകുമ്പോള്‍ 5 മാസം ഗര്‍ഭിണിയായിരുന്നു ഭാര്യ സഹാന.
സഹാനയുടെ കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മകന് തിരിച്ചു വരുന്നുവെന്നുമാണ് രേണുകാ സ്വാമിയുടെ പിതാവ് കാശിനാഥയ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബുധനാഴ്ചയാണ് രേണുകാ സ്വാമിക്ക് മകന് പിറന്നത്.