പള്‍സര്‍ സുനിയും കൂട്ടരും നടിയെ ആക്രമിച്ചതുപോലെ ഒരു ദുരനുഭവം മറ്റൊരു നടിക്കുമുണ്ടായിട്ടുണ്ടെന്ന് സംവിധായകന് ആലപ്പി അഷ്റഫ്. അമേരിക്കയില്‍ വച്ചാണ് സംഭവം നടന്നതെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്തി.
മലയാളത്തിലെ പ്രശസ്തയായ ഒരു നായികയ്ക്കാണ് ആ ദുരനുഭവമുണ്ടായതെന്നും ആ സംഭവത്തിന്റെ ജീവിച്ചിക്കുന്ന ഏക സാക്ഷി വിജയേട്ടനാണെന്നും നസീര്‍ സാറിന്റെ കൂടെ നായികയായി അഭിനയിച്ചിട്ടുള്ള നടിയായിരുന്നു അവരെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
അന്യഭാഷ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ആരാധകരുള്ള നടിയായിരുന്നുവെന്നും ഒരു സിനിമയുടെ ഷൂട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അമേരിക്കയില്‍ വിളിച്ചുവരുത്തിയാണ് കൂട്ടബലാത്സംഗം നടത്താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശരിക്ക് ഇവര്‍ സിനിമാക്കാരായിരുന്നില്ല. അവരെല്ലാം ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു അണ്ടര്‍വേള്‍ഡ് ഗ്യാങ്ങില്പ്പെട്ടവരായിരുന്നുവെന്നും കഷ്ടപ്പെട്ടാണ് നടി ആ കെണിയില്‍ നിന്നും രക്ഷപ്പെട്ടതെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
Discussion about this post