തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് നടന് ജയസൂര്യ.
പീഡന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് ജയസൂര്യ പറഞ്ഞു.
താന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്. ആരോപണം ഉന്നയിച്ച വ്യക്തിയുമായി സൗഹൃദം ഒന്നുമില്ല. കണ്ടുപരിചയം ഉണ്ട് എന്നേയുള്ളൂവെന്നും ജയസൂര്യ പറഞ്ഞു. തനിക്ക് പറയാനുള്ള സ്പെയ്സ് നിങ്ങള്‍ തരുന്നുണ്ടെന്നും എന്നാല്‍ തന്റെ സ്ഥാനത്ത് ഒരു സാധാരണക്കാരനാണെങ്കില് എന്ത് ചെയ്യുമായിരുന്നുവെന്നും ജയസൂര്യ ചോദിച്ചു.
അയാളുടെ കുടുംബം തകരില്ലേ. അയാളുടെ ഫാമിലിയുടെ മുന്നില്‍ അയാളുടെ ഇമേജ് പോകില്ലേ. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ആരോപണം പൂര്‍ണമായും നിഷേധിക്കുന്നുവെന്നും ജയസൂര്യ പറഞ്ഞു.
അവരെന്ത് പറഞ്ഞാലും ഉത്തരം പറയാനുള്ള ആളല്ല താന്‍. ഫ്രണ്ട്ഷിപ്പ് ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ വിളിച്ചു പറയുമോയെന്നും പൊലീസില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറയേണ്ടതില്ലെന്നും ജയസൂര്യ പറഞ്ഞു.
Discussion about this post