കെഎസ് ചിത്രയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്, ജാഗ്രത പാലിക്കണമെന്ന് ഗായിക, പരാതി

chithra|bignewslive

ചെന്നൈ: ഗായിക കെ എസ് ചിത്രയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. സംഭവത്തില്‍ ചിത്ര പൊലീസില്‍ പരാതി നല്‍കി. തന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് ചിത്ര പരാതിയില്‍ പറയുന്നത്.

10,000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണ്, ഐ ഫോണ്‍ ഉള്‍പ്പെടെ സമ്മാനങ്ങള്‍ കാത്തിരിക്കുന്നു എന്നിങ്ങനെയാണു വ്യാജ വാഗ്ദാനങ്ങള്‍. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ചിത്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സൈബര്‍ ക്രൈം വിഭാഗം തന്റെ പരാതിക്കു പിന്നാലെ അഞ്ച് അക്കൗണ്ടുകള്‍ പൂട്ടിച്ചതായി ചിത്ര പറഞ്ഞു. ഒരു ടെലിഗ്രാം അക്കൗണ്ട് ഉടമ സ്വയം പിന്‍വലിച്ചുവെന്നും തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ചിത്ര പറഞ്ഞു.

Exit mobile version