മുന്‍ ഭാര്യ നല്‍കിയ പരാതി, നടന്‍ ബാല അറസ്റ്റില്‍

സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി.

കൊച്ചി: നടന്‍ ബാല അറസ്റ്റില്‍. മുന്‍ ഭാര്യ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കടവന്ത്ര പോലീസാണ് പാലാരിവട്ടത്തെ വീട്ടില്‍ നിന്നും പുലര്‍ച്ചെ ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന മുന്‍ ഭാര്യയുടെ പരാതിയിലാണ് നടപടി.

മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമര്‍ശങ്ങള്‍ അറസ്റ്റിന് കാരണമായി. ബാല നീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ബാലയുടെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന്‍ എന്നിവരും കേസില്‍ പ്രതികളാണ്.

Exit mobile version