‘ആദ്യാക്ഷരം കുറിക്കുന്ന കുഞ്ഞുകൂട്ടുകാര്‍ക്ക് നന്മയും വിജയവും നേരുന്നു’; വിജയദശമി ആശംസകളുമായി മോഹന്‍ലാല്‍

mohanlal| bignewslive

വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച് അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് മലയാള സിനിമാതാരം മോഹന്‍ലാല്‍. സോഷ്യല്‍മീഡിയയിലൂടെയാണ് താരം ആശംസകള്‍ അറിയിച്ചത്.

അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന കുഞ്ഞു കൂട്ടുകാര്‍ക്ക് നന്മയും വിജയവും നേരുന്നുവെന്ന് മോഹന്‍ലാല്‍ കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

‘ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാര്‍ക്കും നന്മയും വിജയവും നേരുന്നു. എല്ലാവര്‍ക്കും സ്‌നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകള്‍’, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

Exit mobile version