കൊച്ചി: ബലാത്സംഗക്കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരായ സിദ്ദിഖിനെ വിട്ടയച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ സിദ്ദിഖിനെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് വിട്ടയച്ചത്.
തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. വീണ്ടും ചോദ്യം ചെയ്യലിനായി ഈ മാസം 12 ശനിയാഴ്ച ഹാജരാകാനും സിദ്ദിഖിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കുകയാണുണ്ടായത്.