പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ‘പഴശ്ശിരാജ’ എന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയ രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. സമയ ദൈര്‍ഘ്യം കൂടുതലായതിനാല്‍ വെട്ടിമാറ്റിയ ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്.
ചിത്രത്തിലെ പഴശ്ശിരാജയും പഴയംവീടന്‍ ചന്തുവും തമ്മിലുള്ള വാള്‍പ്പയറ്റ് രംഗമാണിത്. തെന്നിന്ത്യന്‍ താരം സുമനാണ് ചിത്രത്തില്‍ പഴയവീടന്‍ ചന്തുവായെത്തിയത്. റിലീസ് ചെയ്ത സമയത്ത് ഇല്ലാതിരുന്ന രംഗം ചിത്രം 75 ദിവസം പിന്നിട്ടപ്പോള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. എന്നാല്‍ ചിത്രത്തിന്റെ ഡിവിഡികളിലൊന്നും ഈ രംഗം ഇപ്പോഴുമില്ല. പെരിന്തല്‍മണ്ണയില്‍ അടുത്തിടെ മമ്മൂട്ടി ആരാധകര്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണ് ഈ രംഗം വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.
തിലകന്‍, മനോജ് കെ ജയന്‍, ശരത് കുമാര്‍, കനിഹ, പത്മപ്രിയ എന്നിങ്ങനെ വന്‍ താരനിരയുമായി എത്തിയ ചിത്രം 2009 ലാണ് തീയ്യേറ്ററുകളിലെത്തിയത്.