അവരാണ് മലയാള സിനിമയിലെ എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട നടന്മാർ, തുറന്ന് പറഞ്ഞ് വിനായകൻ

കൊച്ചി: പൊതുവേദിയിലാണെങ്കിലും മാധ്യമങ്ങൾക്ക് മുന്നിലാണെങ്കിലും തൻ്റെ അഭിപ്രായം ഒരു മടിയും കൂടാതെ തുറന്ന് പറയുന്ന ആളാണ് നടൻ വിനായകൻ.

ഇപ്പോഴിതാ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍മാര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തുകയാണ് താരം.
തന്നോട് ഒരുപാട് ഇഷ്ടപ്പെട്ട നടന്‍മാര്‍ ആരാണെന്ന് ചോദിച്ചാല്‍ താൻ അഞ്ച് പേരുടെ പേരുകള്‍ പറയുമെന്നാണ് വിനായകന്‍ അഭിപ്രായപ്പെട്ടത്.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മാർ മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, തിലകന്‍, നെടുമുടി വേണു, ശങ്കരാടി എന്നിവരാണെന്നാണ് വിനായകന്‍ അഭിപ്രായപ്പെട്ടത്.

ഇഷ്ടം തോന്നിയിട്ടുള്ള കൊമേഡിയന്‍മാര്‍ ആരൊക്കെയാണെന്ന ചോദ്യത്തോട് കൊമേഡിയന്‍ എന്ന വാക്ക് പോലും തനിക്ക് ഇഷ്ടമല്ലെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version