സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതി, നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു

കൊച്ചി: നടന്‍ നിവിന്‍ പോളിയെ കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ബലാത്സംഗ കേസിലാണ് ചോദ്യം ചെയ്യൽ.കോതമംഗലം സ്വദേശിനിയാണ് പരാതി നൽകിയത്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍വച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്നാണ്
യുവതിയുടെ പരാതി. ഈ പരാതിയിൽ അന്വേഷണത്തിന്റെ ഭാഗമായാണ് സംഘം കൊച്ചിയില്‍ എത്തിയത്.

നിവിന്‍ ഉള്‍പ്പെടെ കേസില്‍ ആറ് പ്രതികളുണ്ട്. അതേസമയം, നിവിന്‍ നല്‍കിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു. യുവതിയുടെ ആരോപണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് നിവിന്‍ പോളിയും പരാതി നല്‍കിയത്.

Exit mobile version