ഹോട്ടൽ മുറിയിൽ വച്ച് മോശമായി പെരുമാറി, നടൻ ജാഫർ ഇടുക്കിക്കെതിരെ പീഡനപരാതിയുമായി നടി

തിരുവനന്തപുരം: നടൻ ജാഫര്‍ ഇടുക്കിയ്‌ക്കെതിരെ പരാതിയുമായി നടി രംഗത്ത്. മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിയാണ് ജാഫര്‍ ഇടുക്കിയ്‌ക്കെതിരെ പരാതി നൽകിയത്.

നടി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓൺലൈനായിട്ടാണ് പരാതി നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

ജാഫര്‍ ഇടുക്കി റൂമില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

അതേസമയം, നടൻ ബാലചന്ദ്ര മേനോനെതിരെയും യുവതി പരാതി നൽകിയിരുന്നു. ഹോട്ടൽ മുറിയിൽ വച്ച് നടൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

Exit mobile version