ന്യൂഡല്‍ഹി:ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീംകോടതി തടഞ്ഞു.ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി.
പരാതി നല്‍കിയ നടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും എതിര്‍പ്പ് തള്ളിയാണ് കോടതിയുടെ തീരുമാനം. എട്ട് വർഷങ്ങൾക്കു മുൻപാണ് സംഭവം നടന്നതെന്ന് സിദ്ദിഖിനായി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
എന്നിട്ടും പരാതി നല്‍കാന്‍ താമസം വന്നത് എന്തുകൊണ്ടാണ് കോടതി ആരാഞ്ഞു.