കൊച്ചി: മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ പരാതി നല്‍കി നടൻ ബാലചന്ദ്രമേനോന്‍.
ഇക്കാര്യം പറഞ്ഞ് നടിയുടെ അഭിഭാഷകനാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതെന്നും പരാതിയിലുണ്ട്. സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും ആണ് ബാലചന്ദ്രമേനോന്‍ പരാതി നല്‍കിയത്.
കഴിഞ്ഞ സെപ്തംബര്‍ 13 ാം തിയതി തനിക്ക് ഒരു ഫോണ്‍ കോള്‍ വന്നിരുന്നുവെന്നും അഡ്വ.സന്ദീപ് എന്നാണ് പരിചയപ്പെടുത്തിയതെന്നും മൂന്ന് ലൈംഗിക പീഡനക്കേസുകള്‍ തനിക്കെതിരെ വരുന്നു എന്നായിരുന്നു ഫോണ്‍കോളില്‍ പറഞ്ഞിരുന്നതെന്നും പരാതിയിൽ പറയുന്നു.