തൃശൂര്‍: ഡബ്ല്യു.സി.സിക്ക് പുരസ്കാരം. കോട്ടയ്ക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.കെ.ആര്‍. ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ കര്‍മ്മ അവാര്‍ഡ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ല്യു.സി.സിക്ക് നല്‍കാൻ തീരുമാനം.
എം.ടി. വാസുദേവന്‍ നായര്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. ജൂറി അംഗങ്ങളായ സാറാ ജോസഫ്, ഷീബ അമീര്‍ എന്നിവരാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സിനിമാമേഖലയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ അവര്‍ നടത്തിയ പോരാട്ടത്തെ മാനിച്ചാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.