സിദ്ദിഖ് ഒളിവിൽ തന്നെ, തിരച്ചിൽ തുടരുന്നു,ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

കൊച്ചി: ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ, സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ സിദ്ദിഖ് ശ്രമം തുടരുകയാണ്.

ബലാത്സംഗക്കേസില്‍ ഒളിവിൽ കഴിയുന്ന സിദ്ദിഖിനെ കണ്ടെത്താന്‍ സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം തുടരുകയാണ്. സിദ്ദിഖ് രാജ്യത്തിന് പുറത്തേക്ക് കടക്കാതിരിക്കാനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

സിദ്ദിഖിനെതിരായ ലുക്കൗട്ട് നോട്ടീസ് എല്ലാ പൊലീസ് സ്റ്റേഷനുകളിലും പതിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version