നടിയെ പീഡിപ്പിച്ച കേസ്; നടന്‍ ഇടവേള ബാബു അറസ്റ്റില്‍

കൊച്ചി: നടന്‍ ഇടവേള ബാബു അറസ്റ്റില്‍.നടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പ്രത്യേക അന്വേഷണ സംഘം മൂന്ന് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്തിരുന്നു.

ഇതിന് ശേഷമാണ് ഇടവേള ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ജാമ്യത്തില്‍ വിട്ടയക്കും.

രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരേ ഉള്ളത്.അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി.

ഈ പരാതികളിന്മേല്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനും കോഴിക്കോട് നടക്കാവ് പോലീസുമാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്.

Exit mobile version