മലയാളികളുടെ പ്രിയപ്പെട്ട നടിയായ കവിയൂർ പൊന്നമ്മയുടെ വിയോഗം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. നടി മാത്രമല്ല ഒരു നല്ല ഗായിക കൂടിയാണ് കവിയൂര്‍ പൊന്നമ്മ.
സംഗീതത്തില്‍ അഭിരുചിയുണ്ടായിരുന്ന പൊന്നമ്മ എല്‍പിആര്‍ വര്‍മ, വെച്ചൂര്‍ എസ് സുബ്രഹ്മണ്യയ്യര്‍ എന്നിവരുടെ ശിക്ഷണത്തിലാണ് സംഗീതം അഭ്യസിച്ചത്.
തൻ്റെ പതിനാലാമത്തെ വയസ്സിലാണ് കവിയൂർ പൊന്നമ്മ സിനിമയിലെത്തിയത്. പ്രമുഖ നാടക കമ്പനിയായ പ്രതിഭ ആര്‍ട്സിന്റെ നാടകങ്ങളില്‍ ഗായികയായാണ് കലാരംഗത്തു വരുന്നത്.
എട്ടോളം സിനിമകളില്‍ പാട്ടുപാടിയിട്ടുണ്ട്.1963 ല്‍ കാട്ടുമൈന എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര
പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വെളുത്ത കത്രീന, തീര്‍ഥയാത്ര, ധര്‍മയുദ്ധം, ഇളക്കങ്ങള്‍, ചിരിയോ ചിരി, കാക്കക്കുയില്‍ തുടങ്ങിയ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.
Discussion about this post