കൊച്ചി: സിനിമാ സെറ്റില്‍ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് അറസ്റ്റില്‍. ഇയാളെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ‘ബ്രോ ഡാഡി’ എന്ന സിനിമാ സെറ്റില്‍ വച്ചായിരുന്നു സംഭവമെന്ന് യുവതി പരാതിയില്‍ പറയുന്നു.
2021ല്‍ ഹൈദരാബാദില്‍ വെച്ചായിരുന്നു സംഭവമെന്നും മയക്കുമരുന്ന് നല്‍കി ബോധംകെടുത്തിയ ശേഷം മന്‍സൂര്‍ റഷീദ് തന്നെ പീഡിപ്പിച്ചെന്നുമാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ പറയുന്നത്. ശേഷം നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ആറരലക്ഷം രൂപം തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു.
കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് മന്‍സൂര്‍ ഒളിവില്‍ ആയിരുന്നു. എന്നാല്‍ കുക്കട്പള്ളി കോടതിയില്‍ കഴിഞ്ഞ ദിവസം മന്‍സൂര്‍ കീഴടങ്ങി. ഇയാളെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
നിലവില്‍ സംഗറെഡ്ഡി ജില്ലയിലെ ജയിലിലാണ് മന്‍സൂര്‍ ഉള്ളത്. അതേസമയം, മന്‍സൂറിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് ഗച്ചിബൗളി പൊലീസ് അറിയിച്ചിട്ടുണ്ട്. അയ്യപ്പനും കോശിയും, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലും അസിസ്റ്റന്റ് ഡയറക്ടറാണ് മന്‍സൂര്‍ റഷീദ്.
Discussion about this post