കൊച്ചി: നടന്‍ മുകേഷിനെതിരെയുള്ള ലൈംഗിക ആരോപണത്തില്‍ പ്രതികരിച്ച് നര്‍ത്തകിയും മുന്‍ ഭാര്യയുമായ മേതില്‍ ദേവിക.
ആരോപണത്തിന്റെ ഉദ്ദേശം വളരെ സംശയാസ്പദമാണെന്നാണ് മേതില്‍ ദേവിക പ്രതികരിച്ചത്.
ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് മേതില്‍ ദേവിക ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം കേസില്‍ മുകേഷിന് ജാമ്യം ലഭിച്ചുവെന്നും ഈ പ്രത്യേക ആരോപണത്തില്‍, തനിക്ക് സത്യം അറിയാമെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം പുറത്തുവന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും മേതില്‍ ദേവിക പറഞ്ഞു.
താന്‍ ഒരിക്കലും മുന്‍വിധി കല്‍പ്പിക്കാറില്ല. പക്ഷെ ഈ പ്രത്യേക ആരോപണത്തിന്റെ ഉദ്ദേശ്യം വളരെ സംശയാസ്പദമാണെന്നും താന്‍ മുകേഷുമായുളള ദാമ്പത്യ ജീവിതം വേര്‍പിരിഞ്ഞുവെങ്കിലും ഇപ്പോഴും അദ്ദേഹവുമായി നല്ല സൗഹൃദമാണ് തനിക്കുള്ളതെന്നും മേതില്‍ ദേവിക കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ശത്രുക്കളായി കഴിയേണ്ട സാഹചര്യമില്ല. നിയമപരമായി, ഇനിയും നിരവധി നടപടിക്രമങ്ങള്‍ ചെയ്യാനുണ്ടെന്നും എന്നാല്‍ ഒരു ഭാര്യ എന്ന നിലയില്‍ ഞാന്‍ ആ ബന്ധത്തില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറി’ എന്നും മേതില്‍ ദേവിക പറഞ്ഞു.