ഹൈദരാബാദ്: വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതര്‍ക്കത്തെയും കയ്യേറ്റത്തെയും തുടര്‍ന്ന് നടന്‍ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് പൊലീസാണ് നടനെ കസ്റ്റഡിയിലെടുത്തത്.
കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. ഇന്‍ഡിഗോ വിമാനത്തിലാണ് കൊച്ചിയില്‍ നിന്നും വിനായകന്‍ പോയത്. ഗോവയില്‍ നിന്നുള്ള കണക്ടിങ് ഫ്‌ലൈറ്റ് ഹൈദരാബാദില്‍ നിന്നായതിനാല്‍ താരം ഹൈദരാബാദില്‍ ഇറങ്ങി.
അവിടെവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. ഇത് പിന്നീട് കയ്യേറ്റത്തില്‍ കലാശിച്ചു. അതേസമയം, സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് തന്നെ മര്‍ദിച്ചതെന്നും സിസിടിവി ദൃശ്യങ്ങള്‍ തെളിവായിട്ട് ഉണ്ടല്ലോ എന്നും താരം പറയുന്നു.