ആ തിയ്യതി പറഞ്ഞത് ഉറക്കപ്പിച്ചില്‍, കേസില്‍ അട്ടിമറി സംശയിക്കുന്നു, നിവിന്‍ പോളിക്കെതിരെ വീണ്ടും മൊഴി നല്‍കി പരാതിക്കാരി

nivin pauly|bignewslive

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ യഥാര്‍ഥ തീയതി പൊതുജനത്തിനോട് പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരി പൊലീസിന് മൊഴി നല്‍കി.

താന്‍ പറഞ്ഞ തീയതി മാധ്യമങ്ങളോട് ഉറക്കപ്പിച്ചിലാണ് പറഞ്ഞതെന്നും പരാതിക്കാരി പറഞ്ഞു. നിവിന്‍ പോളി 2023 ഡിസംബര്‍ 14, 15 തിയതികളില്‍ ദുബായില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു നടി പറഞ്ഞത്.

എന്നാല്‍ അന്നേദിവസം നിവിന്‍ പോളി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു. തനിക്കു നേരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നടന്‍ നിവിന്‍ പോളി രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് തിയ്യതി ഉറക്കപ്പിച്ചില്‍ പറഞ്ഞെന്ന് യുവതി മൊഴി നല്‍കിയിരിക്കുന്നത്. ഇന്ന് അന്വേഷണ സംഘം വിളിപ്പിച്ചത് വരുമാനക്കാര്യവുമായി ബന്ധപ്പെട്ട് ചോദിച്ച് അറിയാനാണെന്നും കേസില്‍ അട്ടിമറി സംശയിക്കുന്നുവെന്നും യുവതി പറഞ്ഞു.

Exit mobile version