കൊച്ചി: നിവിന്‍ പോളിക്കെതിരായ ബലാത്സംഗ കേസിലെ പരാതി വ്യാജമെന്ന് ചൂണ്ടിക്കാട്ടി നടി പാര്‍വതി ആര് കൃഷ്ണന്. 2023 ഡിസംബര്‍ 14 ന് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ചിത്രീകരണത്തില്‍ നിവിന്‍ പോളിക്കൊപ്പം താന്‍ പങ്കെടുത്തിരുന്ന് പാര്‍വതി പറയുന്നു. ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം എത്തുന്ന രംഗത്തിലെ അതേ കോസ്റ്റ്യൂമില്‍ ഉള്ള വീഡിയോ മൊബൈലില്‍ ചിത്രീകരിച്ച ഡേറ്റ് അടക്കം ശ്രദ്ധയില്‍ പെടുത്തിക്കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ പാര്‍വതി രംഗത്തെത്തിയിരിക്കുന്നത്.
‘ഈ വീഡിയോ ഞാന്‍ 2023 ഡിസംബര്‍ 14 ന് എടുത്തതാണ്. ഈ കോസ്റ്റ്യൂം നിങ്ങളില്‍ കുറച്ചുപേര്‍ക്കെങ്കിലും മനസിലായിട്ടുണ്ടാവും. അല്ലെങ്കില്‍ ഞാന്‍ വ്യക്തമാക്കിത്തരാം. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായിക്കാണും ഏതിന്റെ ഷൂട്ട് ആയിരുന്നു എന്നുള്ളത്. തീര്‍ച്ഛയായും വിനീതേട്ടന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്റേത് ആയിരുന്നു. ചിത്രത്തില്‍ ഞാന്‍ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ടായിരുന്നു. ഡിസംബര്‍ 14 ന്. ഞാന്‍ നിവിന്‍ ചേട്ടന്റെ കൂടെയാണ് ആ ഒരു സീന്‍ ചെയ്തത്. ആ സ്റ്റേജില്‍ അദ്ദേഹത്തിനൊപ്പം ഞാന്‍ ഉണ്ടായിരുന്നു. ഇത് വന്ന് പറയണമെന്ന് തോന്നി. ഒരുപാട് പേര് വാര്‍ത്തയൊക്കെ കണ്ടിട്ട് എനിക്ക് മെസേജ് ചെയ്തിട്ടുണ്ടായിരുന്നു. ഇത് ഞാന്‍ പറയണ്ടേ? തീര്‍ച്ചയായും ഞാന്‍ പറയണം. കാരണം അതൊരു സത്യമാണ്, അതുകൊണ്ട്’, പാര്‍വതി ആര് കൃഷ്ണ പറയുന്നു. സത്യം എപ്പോഴും ലളിതമായിരിക്കുമെന്ന കുറിപ്പോടെയാണ് പാര്‍വതി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Discussion about this post