നടിയെ പീഡിപ്പിച്ചെന്ന കേസ്, മുകേഷിനും ഇടേവള ബാബുവിനും ജാമ്യം

mukesh|bignewslive

കൊച്ചി: ലൈംഗികമായി പീഡിപ്പിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസില്‍ നടന്‍മാരായ എം മുകേഷിനും ഇടേവള ബാബുവിനും ജാമ്യം അനുവദിച്ച് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ആണ്
ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

കഴിഞ്ഞ രണ്ടു ദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിന് ഒടുവിലാണ്, ഹര്‍ജിയില്‍ ഇന്ന് വിധി പറഞ്ഞത്. മുകേഷ് അടക്കമുള്ള അഭിനേതാക്കളെ ചോദ്യം ചെയ്യാനിരിക്കെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതികള്‍ കോടതിയെ സമീപിച്ചത്.

പീഡന ആരോപണങ്ങളില്‍ പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ലൈംഗിക പീഡന കേസുകളില്‍ മുകേഷ് അടക്കമുള്ള ചലച്ചിത്ര താരങ്ങളുടെ അറസ്റ്റ് കോടതി തീരുമാനം വന്ന ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് എഐജി ജി പൂങ്കുഴലി പറഞ്ഞത്.

Exit mobile version