സിനിമാ നയകരട് രൂപീകരണ സമിതിയില്‍നിന്നും മുകേഷ് പുറത്ത്

mukesh|bignewslive

തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷ് സിനിമാ നയകരട് രൂപീകരണ സമിതിയില്‍നിന്നും പുറത്ത്. പീഡനക്കേസില്‍ പ്രതിയായ മുകേഷിനെ സിപിഎം നിര്‍ദേശ പ്രകാരമാണ് ഒഴിവാക്കിയത്.

സിനിമാ കോണ്‍ക്ലേവിനു മുന്നോടിയായാണ് ഷാജി എന്‍ കരുണ്‍ ചെയര്‍മാനായി നയരൂപീകരണ സമിതി സര്‍ക്കാര്‍ രൂപീകരിച്ചത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, പത്മപ്രിയ, നിഖില വിമല്‍, രാജീവ് രവി, സന്തോഷ് കുരുവിള, സി അജോയ് എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്.

അതേസമയം, നേരത്തെ ബി ഉണ്ണികൃഷ്ണനെ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആഷിഖ് അബുവും വിനയനും രംഗത്തെത്തിയിരുന്നു. വിനയന്‍ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

Exit mobile version