ലൈംഗികാതിക്രമ കേസ്: യുവനടിയുടെ പരാതിയില്‍ നടന്‍ അലന്‍സിയറിനെതിരെ പോലീസ് കേസെടുത്തു

യുവ നടിയുടെ പരാതിയിലാണ് എറണാകുളം ചെങ്ങമനാട് പോലീസ് കേസെടുത്തത്.

തിരുവനന്തപുരം: നടന്‍ അലന്‍സിയറിനെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് എറണാകുളം ചെങ്ങമനാട് പോലീസ് കേസെടുത്തത്.

2017ല്‍ ബംഗളൂരുവില്‍ വെച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് യുവനടിയുടെ പരാതി. ഐപിസി 354 വകുപ്പ് പ്രകാരമാണ് പോലീസ് കേസ്. പ്രത്യേക അന്വേഷണസംഘം കേസന്വേഷണം ഏറ്റെടുക്കും.

Exit mobile version