അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, നിവിന്‍ പോളിക്കെതിരെ കേസ്

അഭിനയിക്കാന്‍ അവസനം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി.

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്. വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. വിദേശത്ത് വെച്ചാണ് സംഭവം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. നിവിന്‍ പോളിക്കൊപ്പം മറ്റ് ചിലര്‍ കൂടി തന്നെ പീഡിപ്പിച്ചെന്നും സംഘമായി ചേര്‍ന്നാണ് പീഡനമെന്നും യുവതി പരാതിയില്‍ പറയുന്നു. നേര്യമംഗലം ഊന്നുകല്‍ സ്വദേശിയാണ് യുവതി.

കോതമംഗലം ഊന്നുകല്‍ പോലീസ് ആണ് നടനെതിരെ കേസ് എടുത്തിരിക്കുന്നത്. കേസിന്റെ അന്വേഷണം എസ്‌ഐറ്റി ഏറ്റെടുക്കുമെന്ന് പോലീസ് അറിയിച്ചു. കേസിൽ ആറു പ്രതികളാണുള്ളത്. നിവിന്‍ പോളി ആറാം പ്രതിയാണ്. പരാതി ആദ്യം എത്തിയത് എറണാകുളം റൂറൽ എസ് പിക്കാണ്. പിന്നീട് ഊന്നുകൽ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു

Exit mobile version