കൊച്ചി: തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ പരാതി നല്‍കി നടി റിമ കല്ലിങ്കല്‍. റിമയുടെ വീട്ടില്‍വെച്ച് ലഹരി പാര്‍ട്ടി നടത്തിയെന്ന സുചിത്രയുടെ ആരോപണത്തിലാണ് പരാതി നല്‍കിയത്.
സിനിമാ മേഖലയിലെ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് റിമ കല്ലിങ്കല്‍ പരാതി നല്‍കിയത്. ഒപ്പം മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.
നടി റിമ കല്ലിങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. പാര്‍ട്ടിയില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും നിരോധിതമായ വസ്തുക്കള്‍ പാര്‍ട്ടിയില്‍ ഉപയോഗിച്ചിരുന്നുവെന്നും ഇത് റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.