കോഴിക്കോട് :വളരെ മോശമായ ഭാഷയില്‍ സംസാരിച്ചുവെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ പ്രതികരിച്ച് നടന്‍ സുധീഷ് രംഗത്ത്.
നടിയുടെ ആരോപണത്തില്‍ വിശദമായി മറുപടി പറയുമെന്നും ഇപ്പോള്‍ വിശദീകരണം നല്‍കാന്‍ പരിമിതിയുണ്ടെന്നും നടന്‍ പറഞ്ഞു.
. ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ട്. വൈകാതെ തന്നെ എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുമെന്നും സുധീഷ് പറഞ്ഞു. ജൂനിയര്‍ ആര്‍ടിസ്റ്റായ നടിയാണ് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന് സുധീഷിനെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങളിലും നടന്‍ പ്രതികരിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരായാലും ശിക്ഷിക്കപ്പെടട്ടേയെന്നായിരുന്നു സുധീഷിന്റെ പ്രതികരണം.
Discussion about this post