‘നടിയുടെ ആരോപണം അടിസ്ഥാനരഹിതം, പരാതി തന്നെ അപമാനിക്കാന്‍’ ; നടന്‍ സിദ്ദിഖ്

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് നടന്‍ സിദ്ദിഖ്. 5 വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്‌തെന്ന് പറഞ്ഞിരുന്നില്ല. ബലാത്സംഗ പരാതി ഇപ്പോള്‍ മാത്രമാണ് ഉന്നയിക്കുന്നത്. പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ദിഖ് പറഞ്ഞു.

ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്റെ ആവശ്യം.

Exit mobile version