പാലക്കാട്: മലയാള സിനിമാ മേഖലയില്‍ അനുഭവിക്കുന്ന ചൂഷണത്തില്‍ പ്രതികരണവുമായി നടി വിന്‍സി അലോഷ്യസ്. ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റി നിര്‍ത്തുന്ന പുരുഷാധിപത്യ സമീപനമാണ് മലയാള സിനിമാമേഖലയിലുളളതെന്ന് നടി വിന്‍സി അലോഷ്യസ് ആരോപിച്ചു.
തെറ്റായ കാര്യങ്ങള്‍ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ ഗോസിപ്പുകള്‍ പറഞ്ഞു പരത്തും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തിലാണ് ഇതുണ്ടാകുന്നതെന്നും വിന്‍സി വ്യക്തമാക്കി.
സിനിമയിലെത്തിയിട്ട് അഞ്ച് വര്‍ഷമായി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. തനിക്ക് നേരെ
ലൈംഗികാതിക്രമങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും പല സിനിമകളിലും പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും, പ്രതിഫലത്തിന് കോണ്‍ട്രാക്ട് പോലും പല സിനിമയിലുണ്ടായിട്ടില്ലെന്നും നടി വ്യക്തമാക്കി. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെയാണ് സിനിമയിലെന്നും നീ വന്നിട്ട് 5 വര്‍ഷമായിട്ടല്ലേയുളളുവെന്നുമാണ് പറഞ്ഞത്. മലയാള സിനിമയില്‍ പുരുഷ അപ്രമാദിത്വം നിലനില്‍ക്കുന്നുണ്ട്. എതിര്‍ത്ത് സംസാരിക്കുന്നവരെ മാറ്റി നിര്‍ത്തുന്ന സമീപനമുണ്ടായിട്ടുണ്ട്. ചില വിഷയങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ നീ വന്നിട്ട് 5 വര്‍ഷം ആയിട്ടേയുളളൂവെന്ന് പറഞ്ഞു.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ നേതൃത്വത്തിലാണ് മലയാള സിനിമയില്‍ പലതും നടക്കുന്നത്. സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടു. എന്തിനു വേണ്ടിമാറ്റി നിര്‍ത്തി എന്നറിയില്ല. പ്രതികരിക്കുന്നവരോടാണ് ഈ സമീപനമെന്നും വിന്‍സി തുറന്നടിച്ചു.
Discussion about this post