മാധ്യമങ്ങളെല്ലാം എനിക്ക് പിന്നാലെയായിരുന്നു, കാര്യങ്ങള്‍ വീണ്ടും വീണ്ടും വിശദീകരിച്ച് മടുത്തുവെന്ന് രഞ്ജിത്തിനെതിരെ പരാതി നല്‍കിയ ബംഗാളി നടി

ranjith|bignewslive

കൊച്ചി: മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ച് മടുത്തുവെന്ന് സംവിധായകന്‍ രഞ്ജിത്തിനെതിരെ പരാതി നല്‍കിയ ബംഗാളി നടി. സെമിനാറില്‍ പങ്കെടുക്കാന്‍ കൊച്ചിയിലേയ്ക്ക് വരുന്നില്ലെന്ന് നടി പറഞ്ഞു.

നടി ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചിയില്‍ നടക്കുന്ന ‘റിയല്‍ ജസ്റ്റിസ്’ എന്ന സെമിനാറില്‍ പങ്കെടുക്കാനായിരുന്നു നടി എത്തേണ്ടിയിരുന്നത്. സെമിനാറില്‍ പങ്കെടുക്കാന്‍ എത്താന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നതായും നടി പറഞ്ഞു.

മലയാളം സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഒരിക്കലും പുറത്തുവരില്ലെന്ന് കരുതിയ കാര്യം 15 വര്‍ഷത്തിനിപ്പുറം പുറത്തുവരികയും താന്‍ മീടൂ മൂവ്മെന്റിന്റെ പ്രധാന ഭാഗമായി മാറുകയും ചെയ്തുവെന്നും ഇതിനുപിന്നാലെ രാജ്യത്തെ മാധ്യമങ്ങള്‍ തനിക്ക് പിന്നാലെയായിരുന്നുവെന്നും നടി പറയുന്നു.

അവരോട് കാര്യങ്ങള്‍ വീണ്ടും വീണ്ടും വിശദീകരിച്ച് മടുത്തുവെന്നും ബംഗാള്‍ സിനിമാമേഖലയില്‍ ഞാന്‍ പേരുകള്‍ വെളിപ്പെടുത്തിയപ്പോള്‍ സംഭവിച്ചതുപോലെ തന്നെ വീണ്ടും സംഭവിച്ചുവെന്നും അതിനാലാണ് എല്ലാത്തില്‍ നിന്നും ഇടവേളയെടുത്ത് യാത്ര പോയതെന്നും നടി പറഞ്ഞു.

Exit mobile version