ഞാന്‍ പവര്‍ ഗ്രൂപ്പിന്റെ ഭാഗമല്ല, സിനിമയില്‍ ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടെന്നത് ആദ്യമായാണ് കേള്‍ക്കുന്നതെന്ന് മോഹന്‍ലാല്‍

mohanlal|bignewslive

തിരുവനന്തപുരം: താന്‍ പവര്‍ ഗ്രൂപ്പിന്റെ ഭാഗമല്ലെന്ന് നടന്‍ മോഹന്‍ലാല്‍. തനിക്ക് സിനിമയിലെ പവര്‍ ഗ്രൂപ്പിനെ കുറിച്ച് അറിയില്ലെന്നും ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടെന്നത് താന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ആ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കു. സിനിമയിലുള്ള എല്ലാവര്‍ക്കും ഇതേക്കുറിച്ച് പറയാനുള്ള സമയമാണിപ്പോഴെന്നും രാജ്യത്തെ എല്ലാ സിനിമാ മേഖലകളിലും ഇത്തരം കമ്മിറ്റികള്‍ ഉണ്ടാകട്ടെയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ആദ്യമായാണ് നടന്‍ തുറന്നുസംസാരിക്കുന്നത്. തിരുവനന്തപുരത്തു വച്ച് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

Exit mobile version