തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്ത്. താന്‍ എവിടെയും ഒളിച്ചോടിപ്പോയതല്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
താന്‍ ഭാര്യയുടെ സര്‍ജറിയുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ ഇല്ലാതെ പോയതെന്നും സിനിമ സമൂഹത്തിന്റെ ഒരുഭാഗം മാത്രമാണെന്നും മറ്റ് എല്ലായിടത്തും ഉണ്ടാകുന്നതുപോലെ പ്രശ്‌നങ്ങള്‍ സിനിമയിലും ഉണ്ടായിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.
താന്‍ ഒരിക്കലും അതിനെ പ്രോത്സാഹിപ്പിക്കുകയല്ല. ഹേമ കമ്മീഷ് മുന്‍പാകെ രണ്ട് തവണ മൊഴി നല്‍കിയിരുന്നുവെന്നും തനിക്ക് അറിയാവുന്ന കാര്യം അവിടെ പറഞ്ഞിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അഭിനേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ അവര്‍ക്കൊപ്പം താങ്ങായി നില്‍ക്കാനാണ് അമ്മ എന്ന സംഘടന ഉണ്ടാക്കിയതെന്നും എന്നാല്‍ അത് ഒരു ട്രേഡ് യൂണിയന്‍ സംഘടനയല്ലെന്നും എന്തിനും ഏതിനും അമ്മയെ കുറപ്പെടുത്തുന്നതാണ് ഈയടുത്ത കാലത്തായി കണ്ടതെന്നും മോഹന്‍ലാല്‍ പറയുന്നു.
തന്നിലേക്കും സംഘടനാ ഭാരവാഹികളിലേക്കുമാണ് ഇത് സംബന്ധിച്ച് കൂടുതല്‍ ശരങ്ങള്‍ വന്നതെന്നും മുതിര്‍ന്ന താരങ്ങളുമായി ആലോചിച്ചാണ് രാജിക്കാര്യം തീരുമാനിച്ചതെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോടായി പറഞ്ഞു.