തിരുവനന്തപുരം: എം. മുകേഷ് എംഎല്‍എ തിരുവനന്തപുരം കുമാരപുരത്തെ വീട്ടില്‍ നിന്നും മടങ്ങി. നടിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെയാണ് വീടുമാറ്റം.
എംഎല്‍എ ബോര്‍ഡ് ഒഴിവാക്കിയ കാറില്‍ മാധ്യമങ്ങളെ കാണാതെ പൊലീസ് സുരക്ഷയിലാണ് മുകേഷ് തിരുവനന്തപുരം വിട്ടത്. മുകേഷ് കൊച്ചിയിലേക്കാണ് പോകുന്നതെന്നാണ് സൂചന. കൊല്ലത്തെ സ്വവസതിയിലേക്ക് മുകേഷ് പോകാന്‍ സാധ്യതയില്ലെന്നാണ് വിവരം.
പീഡനപരാതിക്ക് പിന്നാലെ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തുള്ളതിനാല്‍ കനത്ത പൊലീസ് സുരക്ഷിയിലാണ് മുകേഷ് കുമാരപുരത്തെ വീട് വിട്ടത്.
ഇതുവരെ അജ്ഞാത വാസത്തിലായിരുന്നു മുകേഷ്. ഇന്നലെ പ്രതികരിക്കുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും നിയമോപദേശത്തെ തുടര്‍ന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയില്ല.