തിരുവനന്തപുരം: മലയാള സിനിമാതാരം ജയസൂര്യക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസെടുത്ത് പോലീസ്. കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയില്‍ നടനെതിരെ കേസെടുത്തതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.
തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് ഇപ്പോള്‍ പൊലീസ് കേസെടുത്തത്. തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസും അന്വേഷിക്കുക.