തിരുവനന്തപുരം: നടന്‍ ജയസൂര്യക്കെതിരെ പോലീസ് കേസെടുത്തു. ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിലാണ് ജയസൂര്യക്കെതിരെ കേസെടുത്തത്.
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തത്. ഐപിസി 354, 354 A, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
സിനിമാ ചിത്രീകരണത്തിനിടെ സെക്രട്ടേറിറ്റില്‍ വെച്ച് ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
കൊച്ചി സ്വദേശിയായ നടിയാണ് പരാതി നല്‍കിയത്. സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ വച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് എഫ്‌ഐആര്‍. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസെടുത്തത്.
Discussion about this post