തിരുവനന്തപുരം: മലയാള സിനിമാതാരം ജയസൂര്യക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി. ഒരു നടിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഷൂട്ടിങ് സെറ്റില്‍വെച്ച് തന്നെ ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. 2013ലാണ് സംഭവം. തൊടുപുഴയില്‍ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് സംഭവമുണ്ടായതെന്നും പരാതിയില്‍ പറയുന്നു.
അന്വേഷണ സംഘത്തിലെ വനിതാ ഐപിഎസ് ഓഫീസര്‍മാരായ ജി പൂങ്കുഴലി,ഐശ്വര്യ ഡോങ്ക്‌റെ എന്നിവര്‍ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചു. അതേസമയം, മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നല്‍കിയിരുന്നു.
സിനിമാ ഷൂട്ടിങ്ങിനിടെ ജയസൂര്യയില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായെന്നും റസ്റ്റ് റൂമില്‍ പോയി വരുമ്പോള്‍ ജയസൂര്യ പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചുവെന്നും ഫ്‌ലാറ്റിലേക്ക് വരാന്‍ ക്ഷണിച്ചെന്നുമായിരുന്നു നടിയുടെ പരാതി.