കണ്ണൂര്‍: മുകേഷ് എം എല്‍ എ രാജി വെക്കണമെന്ന് നടന്‍ പി പി കുഞ്ഞികൃഷ്ണന്‍. നടിമാരുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി ആവശ്യം ഉന്നയിച്ച് കുഞ്ഞിക്കൃഷ്ണന്‍ രംഗത്തെത്തിയത്.
ആരോപണം നേരിട്ട സാഹചര്യത്തില്‍ രാജിവെക്കുന്നതാണ് മുകേഷിന് നല്ലത്. കുറ്റമില്ലെന്ന് തെളിഞ്ഞാല്‍ പദവിയിലേക്ക് തിരിച്ച് വരാമല്ലോയെന്നും അമ്മയില്‍ എല്ലാവരും രാജിവെച്ചത് ശരിയായ തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോപണ വിധേയരെ മാറ്റി നിര്‍ത്തുകയായിരുന്നു വേണ്ടത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തന്റെ അഭിപ്രായം അറിയിക്കുമെന്നും പി പി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.
അതേസമയം, നടന്‍ മുകേഷ് ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാകും. സ്ഥാനമൊഴിയാന്‍ മുകേഷിനോട് സിപിഎം ആവശ്യപ്പെട്ടെന്നാണ് വിവരം.
Discussion about this post