കൊല്ലം: അമ്മ ഭരണസമിതിയുടെ കൂട്ട രാജി എടുത്തു ചാട്ടം ആയിപ്പോയെന്ന് ഷമ്മി തിലകന്. എല്ലാവരും രാജിവെക്കണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ആരോപണ വിധേയര്‍ മാത്രം പുറത്തുപോയാല്‍ മതിയായിരുന്നു. സംഘടനയുടെ ഇന്നത്തെ അവസ്ഥയില്‍ വിഷമം ഉണ്ട്. കൂട്ടരാജി മൂലം അംഗങ്ങള്‍ക്കിടയില്‍ അനിശ്ചിതത്വമുണ്ടായി. അമ്മ പ്രസിഡന്റിന്റെ മൗനത്തിന്റെ ഇരയാണ് താനും. അമ്മ പ്രസിഡന്റിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടതായിരിക്കാമെന്നും ഷമ്മി തിലകന് പറഞ്ഞു.
Discussion about this post