തിരുവനന്തപുരം: അമ്മ സംഘടനയുടെ ഭരണസമിതി പിരിച്ചുവിട്ടത് ഉചിതമായ തീരുമാനമെന്ന് നടി ഭാഗ്യലക്ഷ്മി. ഭരണസമിതിയുടെ കൂട്ടരാജികൊണ്ട് മാത്രമായില്ല. തുടര്‍ നടപടികള്‍ കൂടി ഉണ്ടാകണം. ഇത്രയും ആരോപണം നേരിടുമ്പോള്‍ രാജി വെക്കേണ്ടത് കമ്മിറ്റിയുടെ ഉത്തരവാദിത്തമാണെന്നും, ഓരോ ദിവസവും പുതിയ പേര് വന്നു കൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഘടനയിലുള്ളവരുടെ ആശങ്ക പരിഹരിക്കാനുള്ള തീരുമാനം ഉചിതമാണ്. ഇനി ആരോപണങ്ങളില്‍ അന്വേഷണവുമായി സഹകരിക്കണം. ആരോപണം നേരിടുന്നവര്‍ അന്വേഷണവുമായി സഹകരിക്കുന്നത് സംബന്ധിച്ച് വ്യക്തിപരമായി തീരുമാനിക്കേണ്ട കാര്യമാണ്.
അമ്മയില്‍ പുതിയ ഭാരവാഹികള്‍ 50 ശതമാനം സ്ത്രീകള്‍ ആകണം. നിലവില്‍ പരാതി പറഞ്ഞവര്‍ പൊലീസിന് മുന്നിലും പരാതി നല്‍കണം. നിയമത്തിന്റെ അവസാന വഴിയും തേടണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
Discussion about this post