ലൈംഗികാതിക്രമം; മുകേഷ്, ജയസൂര്യ എന്നിവര്‍ ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ പരാതി നല്‍കി നടി മിനു മുനീര്‍

കൊച്ചി: ലൈംഗികാതിക്രമത്തില്‍ നടി മിനു മുനീര്‍ പോലീസില്‍ പരാതി നല്‍കി. ഏഴ് പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. പ്രത്യേക അന്വേഷണ സംഘത്തിന് ഇ മെയില്‍ മുഖേനയാണ് പരാതി നല്‍കിയത്. മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും രണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെയും ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയുമാണ് മിനു മുനീര്‍ പരാതി നല്‍കിയത്. അന്വേഷണ സംഘം ഫോണില്‍ സംസാരിച്ചിരുന്നുവെന്നും വിശദമായ മൊഴിയെടുക്കാന്‍ അവര്‍ സമയം തേടിയിട്ടുണ്ടെന്നും മിനു പറഞ്ഞു.

Exit mobile version