തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം. ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാല്‍ അടിക്കുമെന്നാണ് ഭീഷണി കോള്‍. അതേസമയം, സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാനുളള തീരുമാനത്തിലാണ് ഇവര്‍
‘വളരെ സൗമ്യമായി വിളിച്ച്, ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിച്ചതിന് ശേഷം, നടന്‍മാര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ കുനിച്ചു നിര്‍ത്തി ഇടിക്കുമെന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞു. വീട്ടിലെത്തി ഉപദ്രവിക്കും എന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. അത്യാവശ്യം മറുപടി കൊടുത്തിട്ടുണ്ട്. ഇത് പ്രതീക്ഷിച്ചിരുന്നു. എന്നെ ഇതുവരെ ആരും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല’.
8645319626 എന്ന നമ്പരില്‍ നിന്നാണ് കോള്‍ വന്നതെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.