കൊച്ചി: നടന് ബാബുരാജിനെതിരെ ലൈംഗിക ആരോപണവുമായി ജൂനിയര്‍ ആര്‍ടിസ്റ്റ് രംഗത്ത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടന് ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പാരാതി. ആലുവയിലെ വീട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
സംഭവത്തില്‍ രഹസ്യമൊഴി നല്കാന് തയ്യാറാണെന്നും 2019 ലാണ് സംഭവം ഉണ്ടായതെന്നും നടി അമ്മ സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് സിദ്ധിഖിന് പകരം ബാബുരാജിനെ പരിഗണിക്കുന്നതിടയിലാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
വിഷയം നേരത്തെ കൊച്ചി ഡിസിപിയായിരുന്ന ഇപ്പോഴത്തെ മലപ്പുറം എസ്പി എസ് ശശിധരനോട് പറഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞു. സംവിധായകന് ശ്രീകുമാര്‍ മേനോനും മോശമായി പെരുമാറിയെന്നും അവര്‍ പറഞ്ഞു.
നിലവില്‍ അമ്മയുടെ ജോയിന്റ് സെക്രട്ടറിയാണ് നടന് ബാബുരാജ്. നാടക പ്രവര്‍ത്തക കൂടിയായ നടി സിനിമയില്‍ ജൂനിയര്‍ ആര്ടിസ്റ്റായിരുന്നു. ഒരു സിനിമയില്‍ അവസരമുണ്ടെന്നും അണിയറ പ്രവര്‍ത്തകരെല്ലാം തന്റെ വീട്ടിലുണ്ടെന്നും പറഞ്ഞ് ബാബുരാജാണ് തന്നെ വീട്ടിലേക്ക് വിളിച്ചതെന്ന് യുവതി പറഞ്ഞു. എന്നാല്‍ യുവതി വീട്ടിലെത്തിയപ്പോള്‍ ഇവിടെ ആരും ഉണ്ടായിരുന്നില്ല. ബാബുരാജ് പിന്നീട് ഇവിടെ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി ഇന്ന് പറഞ്ഞത്. സംഭവത്തില്‍ രഹസ്യമൊഴി നല്‍കാനും താന്‍ തയ്യാറാണെന്ന് അവര്‍ പറഞ്ഞു.
താന്‍ കൊച്ചി ഡിസിപിയായിരിക്കുമ്പോള്‍ യുവനടി നേരിട്ട് വന്ന് സംസാരിച്ചിരുന്നുവെന്ന് മലപ്പുറം എസ്.പി എസ് ശശിധരന് സ്ഥിരീകരിച്ചു. പെണ്‍കുട്ടിയോട് പരാതിപ്പെടാന്‍ ആവശ്യപെടുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. വ്യക്തിപരമായ അസൗകര്യം പറഞ്ഞ് യുവതി അന്ന് പരാതി നല്‍കിയില്ല. പിന്നീട് വരാമെന്ന് പറഞ്ഞ് പോയങ്കിലും വന്നതുമില്ലെന്നും എസ്പി വ്യക്തമാക്കി.