തിരുവനന്തപുരം: അലന്‍സിയര്‍ക്കെതിരായ തന്റെ പരാതിയില്‍ അമ്മ ഇതുവരെ നടപടിയെടുത്തില്ലെന്ന് ദിവ്യ ഗോപിനാഥ്. ആഭാസം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അലന്‍സിയര്‍ മോശമായി പെരുമാറിയതെന്നും എന്നാല്‍ അമ്മയില്‍ പരാതി നല്‍കിയിട്ട് നടപടി ഒന്നും ഉണ്ടായില്ലെന്നും അവര്‍ ആരോപിച്ചു.
അലന്‍സിയര്‍ക്കെചിരെ 2018ലാണ് പരാതി നല്‍കിയത്. വീണ്ടും ഇക്കാര്യം ഇടവേള ബാബുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ അലന്‍സിയര്‍ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടി ലഭിച്ചത്. പരാതി നല്‍കിയിട്ട് അമ്മ ഇതുവരെ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ലെന്നും ദിവ്യവെളിപ്പെടുത്തി.
തൊഴിലിടത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ അമ്മ തയ്യാറാകണം. തനിക്ക് സിനിമയിലെ അവസരം കുറഞ്ഞു, പക്ഷേ അലന്‍സിയര്‍ക്ക് പ്രത്യേകിച്ച് നഷ്ടങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും ദിവ്യ ഗോപിനാഥ് ചൂണ്ടിക്കാട്ടി. അന്ന് അമ്മ നടത്തിയ വിട്ടുവീഴ്ചയാണ് സംസ്ഥാന അവാര്‍ഡ് വേദിയില്‍ പോലും സ്ത്രീവിരുദ്ധമായി സംസാരിക്കാന്‍ അലന്‍സിയര്‍ക്ക് ധൈര്യം ഉണ്ടായതെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
Discussion about this post