പത്തനംതിട്ട: തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് നടന് മുകേഷ്. തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെയും കണ്ടിട്ടില്ലെന്ന് മുകേഷ് പറഞ്ഞു.
മുകേഷിനെതിരെ മി ടൂ ആരോപണം ഉന്നയിച്ച് ടെസ് ജോസഫ് വീണ്ടും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മുകേഷ് പ്രതികരിച്ചത്. ഭരണപക്ഷമല്ല തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നിലെന്നും തന്നെ ആരൊക്കെയോ ടാര്‍ഗറ്റ് ചെയ്യുകയാണെന്നും മുകേഷ് പറഞ്ഞു.
2018 ലാണ് ടെസ് മുകേഷിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച് ആദ്യമായി രംഗത്തെത്തിയത്. അന്ന് തനിക്ക് 20 വയസാണ് പ്രായം ഉണ്ടായിരുന്നതെന്നും പരിപാടിയുടെ സമയത്ത് നടന് മുകേഷ് തന്നെ ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നുമാണ് മുകേഷ് കുറിച്ചത്.