തിരുവനന്തപുരം: സിനിമാരംഗത്തെ പ്രശ്‌നങ്ങള്‍ തുറന്നുകാട്ടുന്ന ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയിലുള്‍പ്പെടെ നടന്നുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ശ്വേതാ മേനോന്‍. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പവര്‍ ഗ്രൂപ്പില്‍ പെണ്ണുങ്ങളും ഉണ്ടാകാമെന്ന് നടി ശ്വേത മേനോന്‍ പറഞ്ഞു.
താനും വിലക്ക് നേരിട്ടുണ്ടെന്നും താരം പറഞ്ഞു. കരാര്‍ ഒപ്പിട്ടശേഷം ഒന്‍പത് സിനിമകള്‍ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും ശ്വേത മേനോന്‍ പറഞ്ഞു.