കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം പ്രതികരണവുമായെത്തിയത്.
ഹേമ കമ്മിറ്റി മുന്‍പാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ച് വിശ്വസിക്കുന്നുവെന്നും നിശബ്ദത ഇതിന് പരിഹാരമാകില്ലെന്നും ലിജോ ജെസ് പെല്ലിശ്ശേരി കുറിച്ചു.
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രൂപവത്കരിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തെത്തിയതിന് പിന്നാലെ ചലച്ചിത്ര മേഖലയിലെ പലരും തങ്ങളെ സമീപിച്ച മാധ്യമങ്ങളോട് പ്രതികരണം അറിയിച്ചിരുന്നു. കൂടുതല്‍ പേരും പഠിച്ച ശേഷം പ്രതികരിക്കാം എന്ന നിലപാടാണ് സ്വീകരിച്ചത്.