പനിയും ശ്വാസതടസ്സവും: മോഹന്‍ലാലിന് വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍

നടന്‍ മോഹന്‍ലാല്‍ കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ചികിത്സ തേടിയത്.

കൊച്ചി: നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടര്‍ന്നാണ് മോഹന്‍ലാല്‍ ചികിത്സ തേടിയിരിക്കുന്നത്. നടന്‍ മോഹന്‍ലാല്‍ കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ചികിത്സ തേടിയത്. മോഹന്‍ലാല്‍ ആരോഗ്യം വീണ്ടെടുക്കുകയാണ് എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഡോ. ഗിരീഷ് കുമാര്‍ ആണ് താരത്തെ ചികിത്സിച്ചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ ചികിത്സിക്കുന്ന ഡോക്ടറുടെ കുറിപ്പ് ആശുപത്രി അധികൃതര്‍ പുറത്തിവിട്ടുണ്ട്. പനിക്ക് പുറമേ മസില്‍ വേദനയും താരത്തിന് ഉണ്ടെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് താരം വീട്ടില്‍ വിശ്രമത്തിലാണ്.

Exit mobile version